Monday, 9 November 2020

VLOGZ- Vlog & Learn Online with Great Zeal - പുതുവഴിയേ ഈസ്റ്റേൺ ന്യൂട്ടൺ സ്കൂൾ

 


എല്ലാ വിദ്യാർഥികളെയും വ്ലോഗർമാരാക്കി പുതുവഴിയേ ഈസ്റ്റേൺ ന്യൂട്ടൺ സ്കൂൾ



അടിമാലി: സവിശേഷമായ 2020 ഓൺലൈൻ അധ്യയനവർഷത്തിലെ ശിശുദിനത്തിൽ കെജി മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള എല്ലാ വിദ്യാർഥികൾക്കും വ്ലോഗർമാരാകാൻ അവസരമൊരുക്കിക്കൊണ്ട്  ഈസ്റ്റേൺ ന്യൂട്ടൺ സ്കൂൾ 'വ്ലോഗ്സ്' (VLOGZ- Vlog & Learn Online with Great Zeal) എന്ന പുതുമയാർന്ന പ്രോജക്ട് നടപ്പിലാക്കുന്നു. എല്ലാ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് തികച്ചും വ്യത്യസ്തമായ ഈ  ഓൺലൈൻ പ്രോജക്റ്റ്  നടപ്പിലാക്കുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും   അവരുടെ പ്രിയപ്പെട്ട പാഠ്യവിഷയത്തിൽ ഈ വർഷത്തെ ഓൺലൈൻ ക്ലാസുകളിൽ നിന്ന് പഠിച്ച ഒരു ഭാഗം സ്വയം  തിരഞ്ഞെടുത്ത്  കൂട്ടുകാരോട് സംസാരിക്കുന്ന രീതിയിൽ, സ്വന്തം വാക്കുകളിൽ, സ്വതന്ത്രമായി അവതരിപ്പിക്കാൻ അവസരം നൽകി. തുടർന്ന് വീഡിയോ എഡിറ്റിംഗ്, യുട്യൂബ് ഉപയോഗിക്കുന്ന വിധം,  തുടങ്ങിയ അവശ്യ വിവരങ്ങളും നിർദ്ദേശങ്ങളും എല്ലാവർക്കും നൽകി.  വിദ്യാർത്ഥികൾക്ക് വ്യക്തിഗത മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും ഓരോ വിദ്യാർത്ഥിയുടെയും ഇഷ്ടവിഷയങ്ങളുടെ അധ്യാപകരിൽ നിന്ന് ലഭിച്ചു. സാമൂഹ്യ മാധ്യമങ്ങൾ സമൂഹത്തിലെ ഓരോരുത്തരെയും വളരെയധികം സ്വാധീനിക്കുകയും, അവയുടെ ദുരുപയോഗം മൂലമുള്ള പ്രതിസന്ധികളും വിവാദങ്ങളും വലിയ വാർത്തകളാവുകയും ചെയ്യുമ്പോൾ ഈ ഓൺലൈൻ അധ്യയനവർഷത്തിലെ വിദ്യാർത്ഥികളുടെ വ്ലോഗുകൾ സമൂഹത്തിൽ തന്നെ  മാതൃകയാണ്.
 പഠനത്തോടൊപ്പംതന്നെ , പഠ്യേതര വിഷയങ്ങളിൽ  വിദ്യാർത്ഥികൾക്ക് ഈ കാലഘട്ടത്തിൽ ആവശ്യമായ കഴിവുകൾ കോർത്തിണക്കി വളർത്തുന്നതിനു സഹായിച്ച വ്യത്യസ്തമായ ഈ ആശയത്തിലൂടെ  ശരിയായ പഠനരീതിയുടെ അനുഭവവും, അതോടൊപ്പം സാമൂഹിക മാധ്യമങ്ങളുടെയും,  സാങ്കേതികവിദ്യകളുടെയും നന്മയുടെ അനുഭവവും, വളരെ ഫലപ്രദമായ വിധത്തിൽ വിദ്യാർത്ഥിൾക്ക് അനുഭവിച്ചറിയാൻ,  ഉപകരിക്കുന്നുവെന്ന്  സ്കൂൾ പ്രിൻസിപ്പാൾ ശാലിനി പള്ളിക്കൽ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളുടെയും അവതരണങ്ങൾ ക്ലാസ്സും വിഷയവും അനുസരിച്ച് എളുപ്പത്തിൽ തിരഞ്ഞെടുത്ത്‌  കാണാവുന്ന വിധത്തിൽ ക്രമപ്പെടുത്തി പ്രത്യേകം പേജുകളിലാക്കി  എല്ലാവർക്കും ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്യും.

Watch video

🌼🌼

VLOGZ

  With the Online Academic Year 2020.! Click here to Open!